റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി ജിടി നിയോ 3ടി ജൂൺ 7 ന് പുറത്തിറങ്ങും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആദ്യം ഫോൺ പുറത്തിറക്കുക ഇന്തോനേഷ്യയിൽ ആയിരിക്കും. ജൂൺ 7 ന് ജക്കാർത്ത സമയം രാവിലെ 8.30 മുതൽ കമ്പനിയുടെ യൂട്യൂബ്, ട്വിറ്റർ എന്നീ പ്ലാറ്റ്ഫോമുകൾ വഴി ഫോണിന്റെ പുറത്തിറക്കൽ ലൈവ് സ്ട്രീം ചെയ്യും.
6.5 ഇഞ്ചാണ് ഡിസ്പ്ലേ. 2,400×1,080 പിക്സലുള്ള ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനാണ് സ്ക്രീനിന് ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം, റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണുകൾക്ക് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകും. വില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. കൂടാതെ, ഇന്ത്യയിൽ എപ്പോൾ ഈ ഫോൺ എത്തുമെന്ന് സ്ഥീരീകരിച്ചിട്ടില്ല.
Also Read: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി
Post Your Comments