ബാങ്കുകളിൽ പണമിടപാടുകൾ നടത്തുന്നവർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ബാങ്കുകളിൽ 20 ലക്ഷത്തിന് മുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതും പാൻ, ആധാർ നമ്പർ എന്നിവ നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, പുതിയ അക്കൗണ്ട് ആരംഭിക്കുമ്പോഴും ഇനി പാൻ, ആധാർ നമ്പർ എന്നിവ നിർബന്ധമായി നൽകണം.
നിലവിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നു. കൂടാതെ, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ ഇല്ലാതെ 20 ലക്ഷത്തിന് മുകളിൽ ഇടപാടുകൾ നടത്തിയാൽ ബാങ്കിനെതിരെയും കടുത്ത നടപടികൾ സ്വീകരിക്കും.
Also Read: വിജയ് ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കവുമായി പൊലീസ്
20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇനി മുതൽ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടൊപ്പം അപേക്ഷ ആദായ നികുതി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിനോ അല്ലെങ്കിൽ ഡയറക്ടർ ജനറലിനോ സമർപ്പിക്കണം. ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ഇടപാടുകൾ അനുവദിക്കുകയുള്ളൂ.
Post Your Comments