കുവൈത്ത് സിറ്റി: വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്. നിയമലംഘകർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 3000 (7,60,780 രൂപ) മുതൽ 10,000 ദിനാർ (25,35,934 രൂപ) വരെ പിഴയുമാണ് പുതിയ താമസ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കുറ്റം ആവർത്തിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. കുറ്റവാളി സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ ശിക്ഷ ഇരട്ടിക്കും.
അനധികൃതമായി വൻതുക ഫീസ് ഈടാക്കി കുവൈത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തെത്തിയാൽ അവർക്ക് ജോലി നൽകാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കുന്നുണ്ട്.
Read Also: സഞ്ജുവിന്റെ കള്ളവോട്ടിന് ശ്രമം: യുവാവ് കസ്റ്റഡിയിൽ, പിടിയിലായത് ഡിവൈഎഫ്ഐ നേതാവെന്ന് ആരോപണം
Post Your Comments