Jobs & VacanciesNews

പരീക്ഷ എഴുതാതെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാം, രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 : വിശദാംശങ്ങള്‍ ഇങ്ങനെ

രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി, ഏകദേശം 38,926 ഒഴിവുകളാണുള്ളത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോസ്റ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് (ജിഡിഎസ്) എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Read Also: ‘ഫോറം പൂരിപ്പിച്ചാല്‍ രാധാകൃഷ്ണന് നിയമസഭ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള പാസ് ലഭ്യമാകും’: പി.വി. അന്‍വര്‍

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി 2022 ജൂണ്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. മെയ് രണ്ടിനാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.

രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി, ഏകദേശം 38,926 ഒഴിവുകളാണുള്ളത്. ജിഡിഎസ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 40വയസില്‍ കൂടാന്‍ പാടില്ല. 18ആണ് കുറഞ്ഞ പ്രായപരിധി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തസ്തികയില്‍ 12,000രൂപയാണ് ശമ്പളം. എബിപിഎം അല്ലെങ്കില്‍ ഡാക് സേവകിന് 10,000 രൂപയായിരിക്കും. പരീക്ഷയില്ല, മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തിരഞ്ഞെടുക്കുക.

ഉദ്യോഗാര്‍ത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതുപോലെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. എല്ലാ ജിഡിഎസ് പോസ്റ്റുകള്‍ക്കും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. സ്‌കൂട്ടറോ, മോട്ടോര്‍ സൈക്കിളോ ഓടിക്കാന്‍ അറിയാവുന്ന ഉദ്യോഗാര്‍ത്ഥിയാണെങ്കില്‍ അത് സൈക്ലിംഗിനെ കുറിച്ചുള്ള അറിവായി കണക്കാക്കും. ഉദ്യോഗാര്‍ത്ഥിയുടെ മെറിറ്റ് സ്ഥാനവും സമര്‍പ്പിച്ച പോസ്റ്റുകളുടെ മുന്‍ഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button