ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ജിയോയുടെ ആദ്യ ഗെയിം കൺട്രോളർ വിപണിയിൽ അവതരിപ്പിച്ചു. ജിയോയുടെ വെബ്സൈറ്റിലാണ് പുതിയ വയർലെസ് ഗെയിം കൺട്രോളർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ മോഡലിന് 3,499 രൂപയാണ് വില. കൂടാതെ, 164.71 രൂപ മുതലുള്ള വിവിധ ഇഎംഐ നിരക്കുകളിലും ഗെയിം കൺട്രോളർ സ്വന്തമാക്കാൻ സാധിക്കും.
മൈക്രോ യുഎസ്ബി പോർട്ട് ചാർജിംഗാണ് നൽകിയിരിക്കുന്നത്. എട്ടു മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്ന ഈ ഡിവൈസ് ആൻഡ്രോയിഡ് ടാബ്‌ലറ്റ്, സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി എന്നിവയിൽ കണക്ട് ചെയ്ത് ഉപയോഗിക്കാം.
Also Read: ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിക്കാൻ മത്തങ്ങ കുരു
ബ്ലൂടൂത്ത് V4.1 ടെക്നോളജിയാണ് നൽകിയിരിക്കുന്നത്. കൂടാതെ, വയർലെസ് റേഞ്ച് 10 മീറ്റർ വരെ ലഭിക്കും. 200 ഗ്രാം ഭാരമുള്ള ജിയോ ഗെയിം കൺട്രോളറിന് 8- direction arrow button ഉൾപ്പെടെ 20 ബട്ടൺ ഔട്ട്‌ലെറ്റുകൾ നൽകിയിട്ടുണ്ട്.
Post Your Comments