WayanadLatest NewsKeralaNattuvarthaNews

‘എന്നെ തൊട്ടു, ഞാൻ അടിച്ച് തീർത്തു’: ബസിൽ വെച്ച് ശല്യം ചെയ്ത ആളെ കൈകാര്യം ചെയ്ത സന്ധ്യയെ ആദരിച്ച് ബി.ജെ.പി

കൽപ്പറ്റ: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത പനമരം കാപ്പൂഞ്ചാൽ സ്വദേശി സന്ധ്യയെ ആദരിച്ച് ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് മധുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സന്ധ്യയെ ആദരിച്ചത്. പനമരം 149 ബൂത്തിലെ ബി.ജെ.പി പ്രവർത്തകയാണ് സന്ധ്യ. തന്റെ ശരീരത്തിൽ സ്പർശിച്ച മദ്യപാനിയായ ആളെ കായികമായിട്ടായിരുന്നു സന്ധ്യ കൈകാര്യം ചെയ്തത്. ബസിൽ വെച്ച് പരസ്യമായി അസഭ്യവർഷം നടത്തിയ ഇയാളോട് ‘മേലിൽ ഇനി ഒരു പെണ്ണിനോടും നീ ഇങ്ങനെ പറയരുത്’ എന്നും സന്ധ്യ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

കൽപ്പറ്റ – മാനന്തവാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വെച്ചായിരുന്നു സന്ധ്യയ്ക്ക് ദുരനുഭവം ഉണ്ടായത്. വേങ്ങപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പടിഞ്ഞാറത്തറ ബസിൽ വെച്ച് ഒരാൾ തന്റെ സീറ്റിൽ അടുത്ത് വന്നിരുന്നുവെന്ന് സന്ധ്യ വെളിപ്പെടുത്തുന്നു. എന്നാൽ, ഇയാളിൽ നിന്നും കുറച്ച് കഴിഞ്ഞ് മോശം അനുഭവമാണ് ഉണ്ടായതെന്നാണ് സന്ധ്യ വെളിപ്പെടുത്തുന്നത്. സംഭവത്തിൽ തനിക്ക് പരാതിയില്ലെന്നും കേസ് നൽകാൻ താല്പര്യമില്ലെന്നും സന്ധ്യ പറഞ്ഞു. ‘തന്റെ ശരീരത്തിൽ അനുവാദമില്ലാതെ ഒരുത്തൻ സപർശിച്ചു, അവനിട്ട് ഞാൻ പൊട്ടിച്ചു, ആ വിഷയം അവിടെ കഴിഞ്ഞു’ എന്നാണ് സന്ധ്യ വ്യക്തമാക്കുന്നത്.

Also Read:‘ആദ്യ സ്ഫോടനം കൊച്ചിയിൽ’: മെട്രോയിലെ ഭീഷണി എഴുത്തിലെ ’22’ തീയതിയോ? പോലീസിന്റെ രഹസ്യ അന്വേഷണത്തിന് പിന്നിലെ കാരണം?

‘അയാൾ എന്റെ അടുത്ത് വന്നിരുന്നു. കുറച്ച് കഴിഞ്ഞ് എന്നെ ശല്യം ചെയ്യാൻ തുടങ്ങി. ശരീരത്ത് തൊട്ടുരുമ്മി ഇരിക്കാൻ തുടങ്ങി. പുറകിലേക്ക് മാറി ഇരിക്കാൻ പറഞ്ഞെങ്കിലും അയാൾ കേട്ടില്ല. മുൻപിൽ ഇരുന്ന ഉമ്മയെ ഇയാൾ സൈറ്റ് അടിച്ച് കാണിക്കാൻ തുടങ്ങി. ഇതോടെ, വിവരം ഞാൻ ബസിലെ കണ്ടക്ടറോട് പറഞ്ഞു. ഇയാൾ എന്നെ ശല്യം ചെയ്യുന്നുണ്ടെന്നും പുറകിലേക്ക് തിരുത്തണമെന്നും ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ അയാൾ എണീറ്റ് ബസിറങ്ങാൻ പാകത്തിന് നിന്നു. സ്റ്റെപ്പിനടുത്ത് പോയി നിന്നിട്ട് എന്നെ കുറെ തെറി വിളിച്ചു. താഴെ ഇറങ്ങി ഇയാൾ ബസിനെ തടഞ്ഞുനിർത്തി ഐ ലവ് യൂ… ചക്കരേ… മുത്തേ… നിന്നെ ഞാൻ കെട്ടിക്കോളം എന്നൊക്കെ പറയാൻ തുടങ്ങി. എന്റെ താടിക്ക് അയാൾ തൊട്ടപ്പോഴാണ് ഞാൻ പ്രതികരിച്ചത്. എന്റെ ശരീരത്തിൽ തൊട്ടതോടെയാണ് ഞാൻ തല്ലിയത്. ഇത് കണ്ട് മറ്റുള്ളവർ അടിക്കാൻ വന്നിരുന്നു. അവരെ ഞാൻ തടഞ്ഞു. എന്നെ ഉപദ്രവിച്ചു, അതിനുള്ള മറുപടി ഞാൻ നൽകി. പോലീസിൽ പരാതി നൽകാനൊന്നും തീരുമാനിച്ചിട്ടില്ല’, സന്ധ്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button