ഒട്ടാവ: രാജ്യത്ത് കൈത്തോക്കുകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച് കാനഡ. അമേരിക്കയിലെ ടെക്സാസ് സ്കൂളിൽ നടന്ന വെടിവെയ്പ്പിനെ തുടർന്നാണ് മുൻകരുതലെന്ന നിലയിൽ ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ബില്ല് പാർലമെന്റിൽ പാസാക്കുമെന്നും, അതിനുശേഷം പൗരന്മാർ തോക്ക് കൈവശം വയ്ക്കുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ കാനഡയിൽ തോക്കുകൾ വിൽക്കുന്നതും വാങ്ങുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിക്കപ്പെടും.
ദിവസങ്ങൾക്ക് മുൻപ് അമേരിക്കയിലെ ടെക്സാസിൽ ഉണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 2020ൽ, നോവ സ്ക്കോഷ്യയിൽ 23 പേർ കൊല്ലപ്പെട്ട വെടിവെയ്പ്പിന് ശേഷം ഒരുപാട് വിഭാഗങ്ങളിൽപ്പെട്ട ഗ്രനേഡുകളും തോക്കുകളും കാനഡ നിയമനിർമ്മാണം നടത്തി നിരോധിച്ചിരുന്നു. എങ്കിലും, ജനങ്ങൾക്കിടയിൽ വിപുലമായ രീതിയിൽ ഇവ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുവെന്ന് സർക്കാർ ഏജൻസികൾ വ്യക്തമാക്കുന്നു.
Post Your Comments