കോക്കനട്ട് ആപ്പിളിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരുപക്ഷേ ആ പേര് പലര്‍ക്കും സുപരിചിതമല്ലായിരിക്കും. നന്നായി ഉണങ്ങിയ തേങ്ങയ്ക്കുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞി പോലുള്ള പൊങ്ങുകള്‍ അറിയില്ലേ? ആ പൊങ്ങുകളാണ് കോക്കനട്ട് ആപ്പിള്‍. പൊങ്ങ് കഴിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും അതിന്റെ ഗുണങ്ങള്‍ എത്രമാത്രമാണെന്ന് ആര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ.
വിറ്റാമിന്‍ ബി1, ബി 3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പതിവായി പൊങ്ങ് കഴിക്കുന്നത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് പ്രമേഹ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും പൊങ്ങ് അത്യുത്തമമാണ്.
Read Also : ആദം- ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
ആന്റി ബാക്ടീരിയല്‍ ആയും ആന്റി ഫംഗല്‍ ആയും പ്രവര്‍ത്തിക്കാനുള്ള കഴിവും പൊങ്ങിനുണ്ട്. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും, ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് വേണ്ട ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ നല്ലൊരു ഭക്ഷണമാണ് പൊങ്ങ്.
Post Your Comments