കരുത്തുറ്റ മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, മുടി കരുത്തോടെ വളരാൻ നാം കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധ ചെലുത്തണം. മുടി വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയ കറിവേപ്പില കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, കറിവേപ്പിലയിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും പ്രധാന ഉറവിടമാണ് ഉലുവ. ഇത് മുടി വളർച്ചയ്ക്ക് അത്യാവശ്യമായ പോഷകങ്ങളാണ്. കൂടാതെ, ഉലുവയിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്.
താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി. ജിഞ്ചറോൾ, സിൻഗെറോൺ, ഷോഗോൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Post Your Comments