വായ്പാ വളർച്ചയിൽ വൻ മുന്നേറ്റവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ വായ്പകളിൽ 26 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, വായ്പയുടെയും നിക്ഷേപത്തിന്റെയും വളർച്ചാ ശതമാനത്തിൽ പൊതുമേഖലാ ബാങ്കുകളിൽ മുന്നിട്ട് നിൽക്കാൻ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സാധിച്ചു.
ബാങ്കിന്റെ വായ്പാ വളർച്ച 1,35,240 കോടി രൂപയിലെത്തി. ചില്ലറ, കാർഷിക, ചെറുകിട- സൂക്ഷ്മ വ്യവസായ വിഭാഗത്തിൽ ബിസിനസ് 18.65 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, ബിസിനസ് 80,669 കോടി രൂപയിലെത്തി. കൂടാതെ, 2021-22 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസ് 20 ശതമാനം ഉയർന്ന് 3,37,534 കോടി രൂപയായി.
Also Read: സംസ്ഥാനത്ത് പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി മിൽമ
Post Your Comments