ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എന്നാൽ, ആരോഗ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രവചിച്ചിരുന്നു. ആ പ്രവചനമാണ് തിങ്കളാഴ്ച യാഥാർഥ്യമായത്.
‘പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇ.ഡി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. അവരെ സ്വാഗതം ചെയ്യുന്നു. നേരത്തെയും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല’- കെജ്‍രിവാള്‍ പറഞ്ഞു.
Read Also: നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി
2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി സത്യേന്ദ്ര ജെയിന്‍ ഹവാല ഇടപാടുകളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. തുടർന്നാണ്, സത്യേന്ദ്ര ജെയിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.
Post Your Comments