Latest NewsNewsIndia

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരം, യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടി

ഹബീബ് യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു

ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായി യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. നൂര്‍ ബാനു എന്ന 45 വയസ്സുള്ള സ്ത്രീയെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹബീബ് എന്നയാള്‍ അറസ്റ്റിലായി. ഹൈദരാബാദിലെ കാഞ്ചന്‍ബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

Read Also: ‘ഫോറം പൂരിപ്പിച്ചാല്‍ രാധാകൃഷ്ണന് നിയമസഭ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള പാസ് ലഭ്യമാകും’: പി.വി. അന്‍വര്‍

നൂര്‍ ബാനുവിന്റെ ഭര്‍ത്താവ് രണ്ട് മാസം മുമ്പ് മരിച്ചിരുന്നുവെന്നും അന്നുമുതല്‍ ഹബീബ് യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹബീബ് യുവതിയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ശല്യപ്പെടുത്തുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ ഹബീബ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ നൂര്‍ ബാനുവിനെ ഒവൈസി ആശുപത്രിയിലേക്ക് മാറ്റി. നൂര്‍ ബാനു ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button