ശ്രീരംഗപട്ടണം: അമ്മയുടെ മരണത്തിൽ ദുഃഖിതനായ യുവാവ് തന്റെ ബിഎംഡബ്ല്യു കാർ കാവേരി നദിയിലേക്ക് ഓടിച്ചിറക്കി. കർണാടകയിലെ ശ്രീരംഗപട്ടണത്താണ് സംഭവം നടന്നത്. നദിയുടെ നടുവിൽ ഒരു ചുവപ്പ് കാർ കണ്ടതിനെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടരുകയായിരുന്നു. തുടർന്ന്, അപകടമുണ്ടായതായി സംശയിച്ച് ഗ്രാമവാസികൾ പോലീസിൽ വിവരം അറിയിച്ചു.
കാറിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ, പരിശോധന നടത്തിയെങ്കിലും കാർ ശൂന്യമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഏകദേശം 1.3 കോടി രൂപ വിലവരുന്ന ബിഎംഡബ്ല്യു എക്സ് 6 കാർ പോലീസ് നദിയിൽ നിന്ന് കരയ്ക്ക് കയറ്റി. രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിച്ചതിൽ നിന്ന് ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന യുവാവിന്റേതാണ് കാർ എന്ന് കണ്ടെത്തി.
നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്ലറ്റുകള് രാജ്യത്ത് എത്തിക്കുന്നു: അഞ്ജു ബോബി ജോര്‍ജ്
തുടർന്ന്, ചോദ്യം ചെയ്യുന്നതിനായി കാറിന്റെ ഉടമയെ പോലീസ് ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ, പരസ്പര ബന്ധമില്ലാത്ത മറുപടിയാണ് ഇയാൾ നൽകിയത്. ബംഗളൂരുവിൽ നിന്ന് ആരോ തന്നെ പിന്തുടർന്ന് കൊല്ലാൻ ശ്രമിക്കുകയാണെന്നും അതിനാൽ കാർ വെള്ളത്തിനടിയിൽ ഒളിപ്പിക്കുകയായിരുന്നു എന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
യുവാവിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കാഞ്ഞതിനെ തുടർന്ന്, പോലീസ് ഇയാളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയായിരുന്നു. ഒരു മാസം മുമ്പ് അമ്മയുടെ മരണശേഷം, ഇയാൾ വിഷാദരോഗത്തിലേക്ക് വഴുതി വീണതായും സങ്കടം സഹിച്ച് ബംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കാർ നദിയിലേക്ക് ഓടിച്ചിറക്കുകയായിരുന്നു എന്നും ബന്ധുക്കൾ വ്യക്തമാക്കി. സംഭവത്തെ തുടർന്ന്, യുവാവിനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ പ്രവേശിപ്പിച്ചു.
Post Your Comments