Latest NewsKeralaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വിതരണകേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് കളക്ടർ

 

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും തിങ്കളാഴ്ച നിശ്ചിത സമയത്ത് തന്നെ വിതരണ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശിച്ചു. ഡ്യൂട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുകയോ വൈകി എത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വിതരണ കേന്ദ്രത്തില്‍ എത്തിക്കണം. ആന്റിജന്‍ പരിശോധനാ ഫലം പരിഗണിക്കില്ല.
അ‌തേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പോളിങ് സാമഗ്രികള്‍ വിതരണത്തിന് തയ്യാറായി. എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്ന് രാവിലെ 8 മുതല്‍ ഇവയുടെ വിതരണം ആരംഭിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമം അനുസരിച്ച് രാവിലെ 8, 9, 10, 11 എന്നീ സമയങ്ങളില്‍ പോളിങ് ഉദ്യാഗസ്ഥര്‍ മഹാരാജാസ് കോളേജിലെത്തി പോളിങ് സാമഗ്രികള്‍ കൈപ്പറ്റും. പോളിങ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചായിരിക്കും വിതരണം. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥരെ പോളിങ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി 36 വലിയ ബസുകള്‍, 28 ചെറിയ ബസുകള്‍, 25 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.

പോളിങിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കണ്‍ട്രോള്‍ യൂണിറ്റുകളും 326 വി.വി പാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നത്. ഇതിനു പുറമെ തെരഞ്ഞെടുപ്പിനാവശ്യമായ സ്‌റ്റേഷനറി സാധനങ്ങളും നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button