കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത് സംഘത്തിന്റെ ആക്രമണം. പ്രവാസി യുവാവിനെയാണ് സ്വർണ്ണക്കടത്ത് സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി വിട്ടയച്ചത്. കുന്ദമംഗലം സ്വദേശിയായ യാസറാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. താമരശ്ശേരി ചുരം രണ്ടാം വളവിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വിമാനത്താവളത്തിൽ നിന്ന് യാസിര്‍ വയനാട്ടിലേക്ക് പോകവെ ഇയാൾ സഞ്ചരിച്ച ഇന്നോവ കാര്‍ ഒരു സംഘം ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നത് കണ്ട ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്. താമരശ്ശേരി പൊലീസിന്റ അന്വേഷണത്തിലാണ് കുന്ദമംഗലം സ്വദേശിയായ യാസിറാണ് കാറിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്.
Read Also: നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി
എന്നാൽ, യാസിര്‍ വീട്ടിലേക്ക് പോകാതെ വയനാട്ടിലേക്ക് തിരിച്ചത് എന്തിനായിരുന്നുവെന്ന് ഇപ്പോഴും ദുരൂഹത ഉണർത്തുന്നു. സംഭവത്തിന് പിന്നിൽ, സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. അക്രമിസംഘം വിട്ടയച്ച യാസിറിനെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. തന്നെ ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്നും പരാതിയില്ലെന്നും യാസിർ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
Post Your Comments