Latest NewsKeralaNews

തൃക്കാക്കരയിൽ എല്ലാം കൃത്യം, കള്ളവോട്ട് തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചു: ജില്ലാ കളക്ടര്‍

കൊച്ചി: തൃക്കാക്കരയിൽ ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്നും, വേണ്ട നിർദ്ദേശങ്ങളെല്ലാം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Also Read:ചവിട്ടുപടിയിൽ ചെളി പുരണ്ടതിന് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്: അറസ്റ്റ്

അഞ്ചിൽ കൂടുതൽ പോളിംഗ് ബൂത്തുകളുള്ള ഇടങ്ങളിൽ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിക്കാൻ ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, നിശബ്ദ പ്രചാരണ ദിനമായ ഇന്ന് സ്ഥാനാർത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി രംഗത്തെത്തിയിട്ടുണ്ട്.

തൃക്കാക്കരയിൽ ആര് വിജയിക്കും എന്നതിനെ ചൊല്ലി ഭരണപക്ഷ പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും തർക്കത്തിലാണ്. ഇരുകൂട്ടരും പോർവിളികളുമായി സാമൂഹ്യമാധ്യമങ്ങളിലും മറ്റും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button