ശരീരം ആകെ വണ്ണമില്ല, എന്നാല്‍ വയറ് മാത്രം അമിതമായിരിക്കുകയും ചെയ്യുന്നു. പുതിയ കാലത്ത് ചെറുപ്പക്കാര്‍ പോലും നേരിടുന്ന ദുരവസ്ഥയാണിത്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ. അധികം വ്യായാമമില്ലാതെ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, മോശം ഡയറ്റ് പിന്തുടരുന്നവര് എന്നിവരിലൊക്കെയാണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. ഇത്തരക്കാർ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഗ്രീന്‍ ടീയും കൂട്ടത്തില്‍ അല്‍പ്പം ഇഞ്ചിയും. നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെല്ലാം സുഗമമാകാനാണ് പ്രധാനമായും ഗ്രീന്‍ ടീ സഹായകമാകുന്നത്. മറ്റ് ധാരാളം ഗുണങ്ങളുണ്ടെന്ന കാര്യവും പ്രസക്തം തന്നെ. പക്ഷേ, വയറ് കുറയ്ക്കാന്‍ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കല്‍ തന്നെയാണ് ഏറ്റവും ആവശ്യം. അതുപോലെ, കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് അനാവശ്യമായ കൊഴുപ്പ് പിടിച്ചെടുക്കുന്നത് തടയാനും ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീ സാധാരണ പോലെ ഉണ്ടാക്കിയ ശേഷം അല്‍പ്പം ഇഞ്ചി ഇതില്‍ ചേര്‍ത്ത് കുടിച്ചാല്‍ മതിയാകും.
കക്കിരിയും ഇഞ്ചിയും ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസാണ് ഇതില്‍ ഒന്നാമന്. ഇഞ്ചി എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. അതുപോലെ, കക്കിരിയും ശരീരത്തിന് എപ്പോഴും ഗുണമേകുന്ന ഒന്നാണ്. അപ്പോള്‍ ഇവ രണ്ടും ചേര്‍ത്ത് ജ്യൂസാക്കാം, അത് കുടിക്കാം. കക്കിരി ചെറുതായി അരിഞ്ഞ് അല്‍പ്പം ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തില്‍ വെറുതെ അടിച്ചെടുത്താല്‍ മതി. ഇതില്‍ അല്‍പ്പം ഉപ്പും ചേര്‍ക്കാവുന്നതാണ്. ചിലരാണെങ്കില്‍ ഇതിലേക്ക് നാരങ്ങാനീരും ചേര്‍ക്കും.
Post Your Comments