Latest NewsNewsLife Style

മുഖക്കുരു മാറാൻ ക്രീമുകളും ലോഷനും ഇനി വേണ്ട…

 

 

മുഖക്കുരു പലർക്കും വലിയ പ്രശ്നമാണ്. മുഖക്കുരു വന്ന് കഴിഞ്ഞാൽ പിന്നെ അതിന്റെ പാടുകൾ അത് പോലെ അവശേഷിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. ഇത്തരം സൗന്ദര്യപ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് തന്നെ കൈകാര്യം ചെയ്യാവുന്നതാണ്. അതിന് വേണ്ടി വിലയേറിയ സമയം നഷ്ടപ്പെടുത്തി ക്രീമുകള്‍ക്കും ലോഷനും പിന്നാലെ ഓടേണ്ടതില്ല. മുഖക്കുരു മാറ്റാന്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

നിത്യേന വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിക്കണം. മുഖം വൃത്തിയാക്കുകയെന്നത് തന്നെ മുഖ്യം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്. അധികം വെയില്‍, പൊടി എന്നിവ കൊള്ളാതെ ശ്രദ്ധിക്കുക.

ചെറുനാരങ്ങ രണ്ടായി മുറിച്ച് മുഖക്കുരുവില്‍ ഉരസുന്നത് നല്ലതാണ്. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button