കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ പരസ്യമായി പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. ഉരുളയ്ക്ക് ഉപ്പേരിയെന്ന തരത്തിലാണ് ഇരുകൂട്ടരും അവനവന്റെ കുറവിനെ ന്യായീകരിക്കുന്നതും മറ്റുള്ളവരുടെ കുറവിനെ തുറന്നു കാട്ടുന്നതും. ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടാണ് ഇരുകൂട്ടരും തമ്മിലടിക്കുന്നത്.
Also Read:‘മുസ്ലിങ്ങളുടെ നിശബ്ദത ബലഹീനതയായി കാണരുത്’: ഗ്യാൻവാപി, മഥുര വിഷയങ്ങളിൽ പ്രമേയം പാസാക്കി മതസംഘടനകൾ
കേരളത്തില്‍ വര്‍ഗ്ഗീയ വികസനമാണ് നടക്കുന്നതെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. വിഷലിപ്ത ചേരിതിരിവ് ഉണ്ടാക്കാനാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ ശ്രമിച്ചതെന്നും, യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷം വന്‍ വിജയം നേടുമെന്നും, കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments