തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സ്കൂൾ കെട്ടിടങ്ങൾ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങളാണ് നാടിന് സമർപ്പിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിർമ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാക്കി 35 സ്കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ടും എം.എൽ.എ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments