കൊളസ്ട്രോൾ കൂടിയാലോ വണ്ണം വച്ചാലോ എന്നൊക്കെ പേടിച്ച് നട്സ് കഴിക്കാത്തവർ ഉണ്ടാകാം. എന്നാൽ, നാല്‍പത് വയസ്സ് കഴിഞ്ഞെങ്കില്‍ ഇനി മുതൽ ദിവസവും ഒരു പിടി നട്സ് കഴിച്ചുതുടങ്ങാം. ദിവസവും ഏതാനും നട്സ് കഴിക്കുന്നത് ഭാവിയിൽ ഡിമെൻഷ്യ ബാധിക്കാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
നാൽപ്പതുകൾക്ക് ശേഷം ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും നട്സ് കഴിച്ച് ശീലമാക്കിയവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അറുപത് വയസ്സിന് ശേഷം മറവി പ്രശ്നങ്ങൾ കുറവായിരുന്നുവെന്നാണ് പഠനം പറയുന്നത്. നട്സ് കഴിക്കുന്നത് ആളുകളിൽ ചിന്താശേഷിയും ഓർമശക്തിയുമൊക്കെ മറ്റുള്ളവരെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം വർദ്ധിപ്പിക്കുമെന്ന് നേരത്ത തന്നെ പഠനങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments