കൊച്ചി: ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൻ ചർച്ചകളാണ് നടന്നത്. അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന നല്‍കുന്നതാണ് ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റെന്നാണ് വലിയൊരു വിഭാഗം നെറ്റിസൺസും അഭിപ്രായപ്പെടുന്നത്. എന്നാൽ, ഇരുവരും ഇതിൽ പ്രതികരിച്ചിരുന്നില്ല. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്പത്യം വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇതുവരെ അമൃത.
ഇപ്പോൾ, സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് അമൃതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് , ‘❤️ Mine ❤️’ എന്നായിരുന്നു അമൃത ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. പ്രണയത്തിന്റെ ഇമോജിയും ചേർത്തിട്ടുണ്ട്. ഇരുവരുടെയും നിരവധി ആരാധകർ ചിത്രത്തിന് താഴെ പിറന്നാൾ ആശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയും പോസ്റ്റും കാണാം:
View this post on Instagram
Post Your Comments