എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം പൂര്‍ത്തിയായതിനാല്‍, മണ്ഡലത്തിനു പുറത്തുനിന്നും പ്രചാരണത്തിനായി എത്തിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. വോട്ടര്‍ അല്ലെങ്കിലും മണ്ഡലത്തെ പ്രതിനിധികരിക്കുന്ന എം.പിക്ക് ഇവിടെ തുടരുന്നതിന് തടസമില്ല.
എന്നാല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇക്കാര്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും പോലീസും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.
അതേസമയം, സമ്മതിദായകരായ ജീവനക്കാര്‍ക്ക് അവരുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കണമെന്ന് എല്ലാ പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും മേധാവികളോടും തൊഴിലുടമകളോടും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments