ഉയർന്ന രക്തസമ്മർദ്ദം സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങൾ എന്നിവ ബാധിക്കാറുണ്ട്. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക.
ഭക്ഷണത്തിൽ പയർ വർഗങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അമിത രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
സിട്രസ് പഴങ്ങൾ മിതമായ തോതിൽ കഴിക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, ഓട്സ് കഴിക്കുന്നതും നല്ലതാണ്. ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
Post Your Comments