മുംബൈ: വി.ഡി. സവര്‍ക്കറുടെ ജീവിത കഥ ബോളിവുഡിൽ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’) എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത നടൻ, രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷം കൈകാര്യം ചെയ്യുന്നത്. മഹേഷ് വി മഞ്‍ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
‘സ്വാതന്ത്ര്യത്തിനും സ്വയം യാഥാർത്ഥ്യത്തിനും വേണ്ടിയുള്ള, ഇന്ത്യയുടെ പോരാട്ടത്തിലെ ഏറ്റവും ഉന്നതിയിലുള്ള നായകന്മാരിൽ ഒരാൾക്ക് സല്യൂട്ട്. ഈ വെല്ലുവിളി നേരിടാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിപ്ലവകാരിയായ അദേഹത്തിന്റെ യഥാർത്ഥ കഥ പറയുന്നു,’ സ്വതന്ത്ര വീർ സവർക്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, രൺദീപ് ഹൂഡ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ പണമിടുന്നതിന് പിന്നിലെ ഐതീഹ്യവും വസ്തുതകളും
ഹിന്ദു ദേശീയ സംഘടനയായ ഹിന്ദു മഹാസഭയുടെയും രാഷ്ട്രീയ പാർട്ടിയുടെയും പ്രധാന നേതാക്കളിൽ ഒരാളായിരുന്നു വിനായക് ദാമോദർ സവർക്കർ. 1883 മെയ് 28 ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭാഗൂർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഹൈന്ദവ സംസ്കാരത്തിലെ ജാതി വ്യവസ്ഥകളെ തുറന്നെതിർത്ത അദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.1966 ഫെബ്രുവരി 26 ന് ബോംബെയിൽ വെച്ചാണ് സവർക്കർ അന്തരിച്ചത്.
Post Your Comments