ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ അപ്ഡേറ്റ്. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് പുഷ് നോട്ടിഫിക്കേഷനിൽ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരമായാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഡെസ്ക്ടോപ്പ് ക്ലയന്റിൽ നിന്ന് പുഷ് നോട്ടിഫിക്കേഷനുകൾ സ്വീകരിക്കാൻ ഉപയോക്താക്കൾക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ, പുതിയ അപ്ഡേറ്റ് വന്നതോടെ ഈ പ്രശ്നത്തിന് വാട്സ്ആപ്പ് ഔദ്യോഗികമായി പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ്. വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ബീറ്റ 2.2219.2 അപ്ഡേറ്റിലാണ് പ്രശ്ന പരിഹാരം അവതരിപ്പിച്ചത്.
ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ വാട്സ്ആപ്പ് നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ, പുതിയ ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷിതമാണെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments