Latest NewsNewsIndiaBusiness

എൽഐസി: പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു

പോളിസി കാലാവധിയെക്കാൾ നാല് വർഷം കുറവായിരിക്കും പ്രീമിയം അടവ് കാലാവധി

ഉപഭോക്താക്കൾക്കായി എൽഐസി പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ ധനസമ്പാദനം ഉറപ്പ് നൽകുന്ന ബീമ രത്ന പ്ലാനാണ് അവതരിപ്പിച്ചത്. ഈ പോളിസിയിൽ അംഗമാകാൻ 90 ദിവസം മുതൽ 5 വയസുവരെയാണ് ഏറ്റവും ചുരുങ്ങിയ പ്രായം.

15, 20, 25 വർഷമാണ് പ്ലാനുകളുടെ കാലാവധി. കൂടാതെ, പോളിസി കാലാവധിയെക്കാൾ നാല് വർഷം കുറവായിരിക്കും പ്രീമിയം അടവ് കാലാവധി. ഓരോ കാലാവധിക്കും 25 ശതമാനം സർവൈവൽ ബെനഫിറ്റ്, ഗ്യാരന്റീഡ് അഡിഷൻ, പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ബാങ്കുകൾ ഉൾപ്പെടെയുള്ള എൽഐസിയുടെ കോർപ്പറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ബീമ രത്ന പോളിസി എടുക്കാം.

Also Read: പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button