കണ്ണൂർ: ഇസ്ലാമിക രീതിയിലുള്ള തലേക്കെട്ടും വെള്ളവസ്ത്രവും ധരിച്ച് കേരളത്തിലെ ഒരു വില്ലേജ് ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കണ്ണൂരിലെ പന്ന്യന്നൂര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ളതാണ് ചിത്രമെന്നാണ് റിപ്പോർട്ട്. വില്ലേജ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് വന്ന നിയമ വിദ്യാര്‍ത്ഥിയുടെ ചിത്രമാണ് ഇത്.
വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സമയമെടുക്കും എന്നതിനാല്‍, വില്ലേജ് ഓഫീസറുടെ അനുമതിയോടെ ഫീല്‍ഡ് അസ്സിസ്റ്റന്റിന്റെ ഒഴിഞ്ഞ കസേരയില്‍ അയാൾ ഇരിക്കുകയായിരുന്നു. ഈ ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. രണ്ടാഴ്ചത്തെ ഇന്റേണ്‍ഷിപ്പിനായി എത്തിയ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയുടെ ഈ ചിത്രമാണ് ‘തലേക്കെട്ടും വെള്ളവസ്ത്രവും ധരിച്ച വില്ലേജ് ഓഫീസർ’ എന്ന തരത്തിൽ പ്രചരിച്ചത്. ഇത് താലിബാൻ അല്ലെന്നും കേരളമാണെന്നും പറഞ്ഞ് ഈ ചിത്രം നിരവധി പേർ ട്വീറ്റ് ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരങ്ങളുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിപത്രം ലഭിച്ചാല്‍ പഞ്ചായത്ത് ഉൾപ്പെടെയുള്ള ഓഫീസുകളിൽ ഇന്റേണ്‍ഷിപ്പ് ചെയ്യാവുന്നതാണ്.
Post Your Comments