നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ചില പ്രശ്‌നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും ഇടയാക്കും എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.
എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. വളരെ കഠിനവും വേഗത്തിലുള്ളതുമായ വ്യായാമങ്ങൾ ചെയ്യുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ പേശികൾ ക്ഷീണിക്കുകയും ചെയ്യുന്നു. നിങ്ങൾ വിശ്രമിക്കുമ്പോൾ മാത്രമേ അവ സുഖം പ്രാപിക്കൂ.
നിങ്ങളുടെ പേശികൾക്ക് സ്വയം നന്നാക്കാൻ സമയം അനുവദിക്കാത്തത് സ്ട്രെസ് ഫ്രാക്ചർ, ഷിൻ സ്പ്ലിന്റ്സ്, പ്ലാന്റാർ ഫാസിയൈറ്റിസ് തുടങ്ങിയ പരിക്കുകളുടെ അപകട സാധ്യത വർദ്ധിപ്പിക്കും. അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു.
ശരീരത്തിലെ ഹോർമോണിന്റെ അളവ് സ്ഥിരമായി ഉയർന്നാൽ, അത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ പിരിമുറുക്കം മാനസികാവസ്ഥയിലെ മാറ്റത്തിനും ഏകാഗ്രതക്കുറവിനും കാരണമാകുന്നു. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമം മതിയാകും.
Post Your Comments