ചപ്പാത്തിയുണ്ടാക്കുന്നത് പൊതുവില്‍ പരിചിതമായ കാര്യമാണ്. അരി ആഹാരങ്ങള്‍ ഉപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ പൊതുവില്‍ ആശ്രയിക്കുന്നത് ചപ്പാത്തിയെ തന്നെയാണ്. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ ചപ്പാത്തി ശീലിക്കുന്നതിലൂടെ സാധിക്കും. എങ്കില്‍ കഴിക്കുന്ന ചപ്പാത്തി കുറേ കൂടി പോഷകസമൃദ്ധമായാലോ? പോഷകസമൃദ്ധമായ വെജിറ്റബിള്‍ ചപ്പാത്തിയുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഗോതമ്പ് പൊടി – 1 കപ്പ്
ഉരുളക്കിളങ്ങ് – 250 ഗ്രാം
കാബേജ് – 100 ഗ്രാം
പച്ചമുളക് – 4 എണ്ണം
കുരുമുളക് പൊടി – 1ടീസ്പൂണ്‍
ചെറിയുള്ളി – 5 എണ്ണം
അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഡാല്‍ഡ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയില്‍ ആവശ്യത്തിന് ഇളം ചൂട് വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. എന്നിട്ട് 10 ഉരുളകളാക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി ഉരിച്ചെടുത്തതിന് ശേഷം നന്നായി ഉടയ്ക്കുക.
കാബേജ്, പച്ചമുളക്, ചെറിയുള്ളി എന്നിവ അരിഞ്ഞെടുക്കുക. ഉടച്ച് വെച്ച ഉരുളക്കിഴങ്ങുമായി ഇവ കൂട്ടിചേര്‍ക്കുക. അതില്‍ കുരുമുളക് പൊടി വിതറുക. ഇതും 10 ഉരുളകളാക്കുക. ഇത് കുഴച്ച് വെച്ച ഗോതമ്പ് ഉരുളകള്‍ക്കുള്ളില്‍ നിറയ്ക്കുക. അല്‍പ്പം അരിപ്പൊടി വിതറി ഓരോ ഉരുളകളും പരത്തിയെടുത്ത് ചുട്ടെടുക്കുക.
Post Your Comments