Latest NewsNewsLife StyleFood & CookeryHealth & Fitness

പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ

പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോയെന്നത് മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണ്. കൊളസ്‌ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ, മഞ്ഞ കഴിക്കരുത് എന്ന് പറയുന്നവരും കുറവല്ല. എന്നാല്‍, നിജ സ്ഥിതി എന്തെന്ന് വിദഗ്ധര്‍ പറയുന്നു.

ഡോക്ടര്‍മാര്‍ വിവരിക്കുന്നതിങ്ങനെ: മുട്ട കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്‌നമില്ലെങ്കിലും മഞ്ഞ അധികം കഴിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് കൊളസ്‌ട്രോളും ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഡയറ്ററി കൊളസ്‌ട്രോള്‍ ധാരാളമായടങ്ങുന്ന ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട.

Read Also : ആർബിഐ: സ്വർണം വാങ്ങുന്നത് 65 ടണ്ണായി ഉയർത്തി

ഒരു മുട്ടയില്‍ ഇത് 185 മില്ലി ഗ്രാം വരെ വരും. അതിനാല്‍ തന്നെ, മുട്ട ധാരാളമായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, മുട്ടയില്‍ ഉള്ളത് നല്ല കൊളസ്‌ട്രോള്‍ ആണ്. ചീത്ത കൊളസ്‌ട്രോള്‍ ആണ് ഹൃദയ സംബന്ധമായ അസുഖമുണ്ടാക്കുന്നത്. അതിനാല്‍ തന്നെ, മുട്ടയും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button