Latest NewsIndiaNewsBusiness

നൈക: മാർച്ച് പാദത്തിലെ അറ്റാദായത്തിൽ ഇടിവ്

ത്രൈമാസ അറ്റാദായത്തിൽ 49 ശതമാനം ഇടിവാണ് ഉണ്ടായത്

നൈകയുടെ അറ്റാദായത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇത്തവണ ത്രൈമാസ അറ്റാദായത്തിൽ 49 ശതമാനം ഇടിവാണ് ഉണ്ടായത്.

2022 മാർച്ച് 31 നാണ് നാലാം പാദം അവസാനിച്ചത്. ഈ പാദത്തിൽ ഏകീകൃത അറ്റാദായം 16.88 കോടി രൂപയിൽ 8.56 കോടി രൂപയായി കുറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, കോവിഡ് പ്രതിസന്ധി കാരണം നൈക പരസ്യത്തിനായി അധികം രൂപ ചിലവഴിച്ചിരുന്നില്ല. 2020 ൽ വിപണന ചിലവുകളും വളരെ കുറവായിരുന്നു.

Also Read: സൈനിക സേവനങ്ങൾക്കായുള്ള റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾക്കൊരുങ്ങുന്നു: റിപ്പോർട്ട്

മുൻ വർഷത്തെ നൈകയുടെ നികുതിക്കു ശേഷമുള്ള ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വർഷത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം 41.3 കോടി രൂപയാണ്. ഇന്ത്യൻ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ റീട്ടെയിലറാണ് നൈക.

shortlink

Related Articles

Post Your Comments

Related Articles


Back to top button