KeralaLatest NewsNews

നായയുടെ കടിയേറ്റ ഒന്‍പത് വയസുകാരന്‍ പേയിളകി മരിച്ചു

പേപ്പട്ടിയാണ് കടിച്ചതെന്ന് അറിഞ്ഞിട്ടും ഡോക്ടറെ കാണിക്കുകയോ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്തില്ല

കൊല്ലം: നായയുടെ കടിയേറ്റ ഒന്‍പത് വയസുകാരന്‍ പേയിളകി മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസല്‍ (9) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് കുട്ടി മരിച്ചത്.

Read Also: പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു: പി.കെ കൃഷ്ണദാസ്

മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. സമീപ പ്രദേശത്ത് പേപ്പട്ടി കടിച്ച പലരും ചികിത്സ തേടിയിട്ടും വീട്ടുകാര്‍ ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. കുട്ടിയെ കടിച്ച നായയേയും അടിച്ചോടിച്ചതായി പറയുന്നു.

ആശുപത്രിയില്‍ പോകുകയോ, പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്യാതിരുന്നത് ഭയം കാരണമെന്നാണ് സൂചന. ഒരാഴ്ച മുമ്പ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. അസുഖം മൂര്‍ഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button