Latest NewsKeralaMollywood

ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായതായി സൂചന: ക്ഷേത്രത്തിൽ മാലയിട്ട് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.

കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായതായുള്ള ചൂടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ക്ഷേത്രത്തിൽ വെച്ച് മാലയിട്ടുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന പ്രചാരണം നടക്കുന്നത്. എന്നാൽ, ഇതുവരെയും ഔദ്യോഗിക ചിത്രങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിട്ടുമില്ല.

ഇരുവരും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. അതും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളല്ല. എന്നാൽ, മറ്റൊരു ഓൺലൈൻ മീഡിയയിൽ വന്ന ചിത്രങ്ങളിൽ ഇരുവരും മാലയിട്ടു നിൽക്കുന്ന ഫോട്ടോയും ഉണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന രീതിയിൽ ഗോപി സുന്ദർ ഇന്നലെ രണ്ടുപേരുടെയും ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ്, ഇപ്പോൾ ഇരുവരും മാലയിട്ടു നിൽക്കുന്ന ചിത്രം വൈറലാകുന്നത്. അതേസമയം, ഗോപി സുന്ദർ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിയിൽ നിരവധിപ്പേർ ആണ് ആശംസകളുമായി എത്തിയത്.

‘നിങ്ങളെ രണ്ടുപേരെയുമോർത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിന്റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങൾക്കൊപ്പമുണ്ടായതിൽ വളരെ സന്തോഷം’ എന്നാണ് ബിഗ് ബോസ് താരമായ സോഷ്യൽ മീഡിയ സെലിബ്രിറ്റി അപർണ മൾബറി ഈ പോസ്റ്റിന് അടിയിൽ പ്രതികരിച്ചത്. ‘മൈൻ’ എന്നാണ് പോസ്റ്റിന് അടിയിൽ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button