ഗാസിയാബാദ്: ഉത്തർ പ്രദേശ് പോലീസ് എൻകൗണ്ടർ തുടരുന്നു. യുപിയിലെ ഗാസിയാബാദിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികൾ കൊല്ലപ്പെട്ടു. ഗൗതംബുദ്ധ നഗറിലെ ദുജാന സ്വദേശികളായ യുവാക്കളാണ് കൊല്ലപ്പെട്ടത്.
ബില്ലു എന്നറിയപ്പെടുന്ന അനീഷ്, രാകേഷ് എന്നിവരാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചത്. ബില്ലുവിന്റെ തലക്ക് ഒരു ലക്ഷം രൂപയും രാജേഷിന് 50,000 രൂപയും വീതം പോലീസ് വിലയിട്ടിരുന്നു. ഇന്ദിരാപുരം മേഖലയിൽ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുമ്പോഴാണ് ബില്ലു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മധുബൻ ബാപ്പുധാമിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ, രാകേഷിനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
പടിഞ്ഞാറൻ യുപിയിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ അനിൽ ദുജാന സംഘത്തിലെ അംഗമാണ് ബില്ലു. തട്ടിക്കൊണ്ടുപോകൽ കൊലപാതകം തുടങ്ങി ഒട്ടനവധി ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. കഴിഞ്ഞ ഏപ്രിലിൽ, വേവ് സിറ്റിയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലും ഇയാൾ പ്രതിയാണ്.
Post Your Comments