KeralaNattuvarthaLatest NewsNews

തെറ്റ് ചെയ്തിട്ടില്ല, മുദ്രാവാക്യം സംഘപരിവാറിന് എതിരെ, പൗരത്വ പ്രക്ഷോഭ സമയത്തും ഇത് വിളിച്ചിരുന്നു: കുട്ടിയുടെ പിതാവ്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് അസ്‌കര്‍ മുസാഫിര്‍ രംഗത്ത്. റാലിയിലെ മുദ്രാവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ഐപിഎല്‍ ഫൈനൽ പ്രവേശനം, ഏറെ അഭിമാനത്തോടെ വോണ്‍ ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണും: ബട്‌ലർ

‘കുട്ടി മുദ്രാവാക്യം വിളിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഒരു മതത്തിനും എതിരയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെ മാത്രമാണ്. പൗരത്വ പ്രക്ഷോഭ സമയത്തും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. അന്ന് വിവാദമാകാത്തത് ഇപ്പോള്‍ എങ്ങനെ വിവാദമായി’, അസ്‌കര്‍ മുസാഫിര്‍ പറഞ്ഞു

അതേസമയം, പൗരത്വ ബില്ലിനെതിരായ സമരത്തില്‍ മറ്റുള്ളവര്‍ വിളിക്കുന്നത് കേട്ടാണ് താന്‍ മുദ്രാവാക്യം വിളിച്ചതെന്നായിരുന്നു കുട്ടിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button