കൊച്ചി: തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ വിജയ ഹരി ഇനി സി.പി.ഐ.എമ്മില്‍. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിജയ ഹരിയെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിജയ ഹരി. ഈ സമ്മേളനം തീരുന്നതിന് മുന്‍പ് തന്നെ ഒരു കോണ്‍ഗ്രസ് നേതാവ് ഇവിടെ വരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോയെന്നും അദ്ദേഹം ഇവിടെ എത്തി കഴിഞ്ഞിട്ടുണ്ടെന്നും കോടിയേരി വേദിയിൽ സംസാരിക്കവെ പറഞ്ഞു.
Read Also: കോഴിക്കോട് ജ്വല്ലറിയിൽ മോഷണം : പണവും സ്വർണവും നഷ്ടപ്പെട്ടു
‘കാഴ്ചയില്‍ ചെറിയ ആളാണ് വിജയ ഹരി. എങ്കിലും ആള് വല്യ ആളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ മത്സരിച്ച വ്യക്തിയാണ്. അദ്ദേഹം തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചിരിക്കുകയാണ്. ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കാനാണ് അദ്ദേഹം ഇന്ന് തന്നെ രാജി വച്ചത്. അദ്ദേഹം എന്നെ കണ്ട് ചോദിച്ചു, നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് അവിടെയൊരു രാജി പ്രഖ്യാപിച്ചാല്‍ പോരെയെന്ന്. ഞാന്‍ പറഞ്ഞു, രാജിക്ക് വല്ല ഗുണവും കിട്ടണമെങ്കില്‍ ഇന്ന് പ്രഖ്യാപിച്ചോ. എന്നാലേ ആളുകള്‍ അറിയൂയെന്ന്’- കോടിയേരി പറഞ്ഞു.
Post Your Comments