അബുദാബി: അബുദാബിയിലെ റസ്റ്റോറന്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് അബുദാബി പോലീസ് മേധാവി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് കമാൻഡർ ഇൻ ചീഫ് ഫാരിസ് ഖലാഫ് അൽ മസ്റൂയി പിന്തുണ അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്ന മെഡിക്കൽ ജീവനക്കാർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു. മലയാളികൾ ഉൾപ്പെടെ 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഗ്യാസ് സിലിണ്ടർ സ്ഫോടനത്തെ തുടർന്ന് 5 നില കെട്ടിടം ഭാഗികമായി തകർന്നിരുന്നു.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ 6 കെട്ടിടങ്ങൾക്കു കേടുപാടുപറ്റിയിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് വാഹനങ്ങളും തകർന്നിട്ടുണ്ട്. മലയാളി റസ്റ്റോറന്റിലാണ് സ്ഫോടനം നടന്നത്. കെട്ടിടത്തിൽ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നാണ് റസ്റ്റോറന്റ് നടത്തിയിരുന്നത്. പൊട്ടിത്തെറിയിൽ റസ്റ്റോറന്റ് പൂർണ്ണമായും തകർന്നു.
Read Also: കാട്ടുപന്നിയെ ഇനി കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ
Post Your Comments