ഡൽഹി: ഡ്രോണുകളുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഗതി മൈതാനിൽ നടന്ന ഭാരത് ഡ്രോൺ മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവൽ എന്നാണ് ഭാരത് ഡ്രോൺ മഹോത്സവ് അറിയപ്പെടുന്നത്. പ്രസംഗത്തിൽ, പ്രതിരോധ മേഖലയിലും രക്ഷാപ്രവർത്തന മേഖലയിലും ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഡ്രോണുകളുടെ വികസനത്തിലും ഉപയോഗത്തിലും ഇന്ത്യ കൈവരിക്കുന്ന നേട്ടം അത്ഭുതാവഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷികാവശ്യങ്ങൾക്കും കർഷകരുടെ സഹായത്തിനുമായി ഉപയോഗിക്കുന്ന കിസാൻ ഡ്രോൺ പൈലറ്റുമാരുമായി അദ്ദേഹം സംവദിച്ചു. തുറസ്സായ മേഖലകളിൽ നടത്തിയ ഡ്രോണുകളുടെ പരിശീലനപ്പറക്കലുകളും അദ്ദേഹം വീക്ഷിച്ചു.
മെയ് 27-28 ദിവസങ്ങളിലായി ആഘോഷിക്കുന്ന രണ്ടു ദിന പരിപാടിയാണ് ഭാരത് ഡ്രോൺ മഹോത്സവ്. ഏകദേശം 150 ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റുകളും ഈ പരിപാടിയിൽ പുറത്തിറക്കി. 2026 ആകുമ്പോഴേക്കും 15,000 കോടി മൂല്യമുള്ള മേഖലയായി ഇന്ത്യൻ ഡ്രോൺ വിപണി മാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Post Your Comments