ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു എന്ന പരാതിയിൽ ട്വിറ്ററിന് അമേരിക്കയിൽ 1164 കോടി രൂപ പിഴ. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും, യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനും പ്രഖ്യാപിച്ച ഒത്തുതീർപ്പ് പ്രകാരമാണ് ഈ തുക ട്വിറ്റർ നൽകേണ്ടത്.
ഉപഭോക്താക്കളുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ പരസ്യങ്ങൾക്ക് ഉപയോഗപ്പെടുത്തി എന്നാണ് പരാതി. 2013 മെയ് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിൽ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുമെന്ന് ഉപയോക്താക്കളോട് ട്വിറ്റർ പറഞ്ഞിരുന്നു. എന്നാൽ, ശേഖരിച്ച വിവരങ്ങൾ ട്വിറ്റർ പരസ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു.
Also Read: ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നവര്‍ അറിയാൻ
ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പരിപാലിക്കാതെ ഉപയോക്താക്കളെ കബളിപ്പിച്ചു എന്നാണ് ട്വിറ്ററിനെതിരെ ഉയർന്ന പ്രധാന ആരോപണം.
Post Your Comments