Latest NewsKeralaNews

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തില്‍ ചില മാറ്റങ്ങള്‍

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇനി 52 ദിവസം: വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തില്‍ മാറ്റം. ഈ വര്‍ഷം 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പടുത്താനാണ് തീരുമാനം. ജൂണ്‍ 9 അര്‍ദ്ധ രാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി 12 മണി വരെയാണ് നിരോധനം. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

Read Also:രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാല്‍ മതി: കുറിപ്പ് വൈറൽ

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കളക്ടര്‍മാര്‍ , ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പോലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ട്രോളിംഗ് നിരോധന കാലയളവില്‍ ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button