കണ്ണൂർ: യാത്രകൾ പലപ്പോഴും നമ്മുടെയൊക്കെ മനസ്സിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. മഞ്ഞും, മലനിരകളും, കലർപ്പില്ലാത്ത കാറ്റും, ജലവുമെല്ലാം ജീവിതത്തിന്റെ തിരക്കുകൾക്കിടയിലേക്ക് വന്നു വീഴുമ്പോൾ നമ്മുടെ മടുപ്പുകളൊക്കെ താനേ ഇല്ലാതായിപ്പോകും. അത്തരത്തിലുള്ള ഒരു യാത്ര നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നേരെ കണ്ണൂരുള്ള പാലുകാച്ചി മലയിലേക്ക് പോകാം.
Also Read:ഫുട്‌ബോൾ കളിക്കാൻ പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു: വിവരം പുറത്തു പറയാതെ കൂട്ടുകാർ
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നു മലകൾ ചേർന്നതാണ് പാലുകാച്ചി മല. ജൈവവൈവിധ്യത്തിന്റെ കലവറയാണ് പാലുകാച്ചി മല. ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രം പാലുകാച്ചിയുടെ താഴ്‌വരയിലാണ്. പാലുകാച്ചി മല ഉൾക്കൊള്ളുന്ന മലനിരകളുടെ വടക്കു കിഴക്കു ഭാഗത്താണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്.
കണ്ണൂരിന്റെയും, വയനാടിന്റെയും അതിർത്തിയാണ് പാലുകാച്ചി മല. പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം. പാൽ അടുപ്പിൽ വച്ച് അത് തിളച്ചുതൂവി അടുപ്പുകല്ലിൽ വീണാൽ എങ്ങനെ ഇരിക്കുവോ അതുപോലെ തന്നെയാണ് ദൂരെനിന്നും നോക്കുമ്പോൾ നമുക്കും തോന്നുക. അങ്ങനെയാണത്രെ ഇതിനു പാലുകാച്ചി മല എന്ന പേര് കിട്ടിയതും.
സഞ്ചാരികളുടെ പറുദീസയാണ് പാലുകാച്ചി മല. സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂണ്‍ മൂന്നിന് തുടങ്ങും. ട്രക്കിങ്ങിനു മുന്നോടിയായി പാലുകാച്ചി മല കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതി പാലുകാച്ചി മലയിൽ സഞ്ചാരികൾക്കായി ഇപ്പോൾ ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടില്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിങ് സ്ഥലം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഒരുക്കാൻ തീരുമാനമായിട്ടുണ്ട്.
Post Your Comments