Latest NewsNewsFood & CookeryLife StyleHealth & Fitness

ഈ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല

ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്നാല്‍, അങ്ങനെയല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍. ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ലാത്ത ചില ആഹാരസാധനങ്ങള്‍ നോക്കാം.

ബ്രഡ് : ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവില്‍ ബ്രഡ് കേടാകില്ല.

തക്കാളി : ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയ്യും. തക്കാളി പേപ്പറില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിയ്ക്കാം.

Read Also : 300 ശ്ലോകങ്ങൾ മാറ്റിവച്ചിരിക്കുന്നത് കിണറിനു വേണ്ടി: ഗ്യാൻവാപിയെക്കുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങൾ നൽകുന്ന തെളിവുകൾ

ഉള്ളി : ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നതിലൂടെ ഈര്‍പ്പം നഷ്ടപ്പെടും

എണ്ണ : ഫ്രിഡ്ജില്‍ വച്ചാല്‍ കട്ടപിടിയ്ക്കും

വെളുത്തുള്ളി : ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ രുചി നഷ്ടപ്പെടും

തേന്‍ : ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ക്രിസ്റ്റല്‍ രൂപത്തിലേക്കു മാറും.

കാപ്പി പൊടി : രുചിയും മണവും നഷ്ടപ്പെടുകയും കാപ്പിപ്പൊടിയുടെ മണം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്ന മറ്റു വസ്തുക്കളിലേക്കും പിടിയ്ക്കുകയും ചെയ്യും.

ആപ്പിള്‍ : ഫ്രിഡ്ജില്‍ വച്ചിരുന്നാല്‍ നീരു വറ്റിപ്പോകും.

വാഴപ്പഴം : പെട്ടെന്നു കേടായിപ്പോകും

വിനാഗിരിയുള്ള അച്ചാറുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പെട്ടെന്ന് ഉണങ്ങിപ്പോകും. ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കണമെങ്കില്‍ അത് തണുപ്പു കുറഞ്ഞ ഡോര്‍ റാക്കില്‍ സൂക്ഷിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button