Latest NewsIndia

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് വരുന്നു: ഇനി എല്ലാ വര്‍ഷവും അടിസ്ഥാന ശമ്പളം നിശ്ചയിക്കും

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള പുതിയ സമവാക്യം ഉപയോഗിച്ച്‌ എല്ലാ വര്‍ഷവും ഇവരുടെ ശമ്പളം നിശ്ചയിക്കുമെന്ന് വൃത്തങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാർക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന് പുതിയ സമവാക്യം തയ്യാറാക്കുമെന്നാണ് റിപ്പോർട്ട്. ഫിറ്റ്മെന്റ് ഫാക്ടറില്‍ നിന്ന് ശമ്പളം കൂട്ടുന്നതിന് പകരം പുതിയ സമവാക്യം ഉപയോഗിച്ച്‌ അടിസ്ഥാന ശമ്പളം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ, എല്ലാ വര്‍ഷവും അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 2024 ന് ശേഷം ഈ ഫോര്‍മുല നടപ്പിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പുതിയ ഫോര്‍മുല അനുസരിച്ച്‌ ജീവനക്കാരുടെ ശമ്പളത്തെ, പണപ്പെരുപ്പ നിരക്ക്, ജീവിതച്ചെലവ്, ജീവനക്കാരന്റെ പ്രകടനം എന്നിവയുമായി ബന്ധിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം എല്ലാ വര്‍ഷവും ശമ്പളത്തില്‍ വര്‍ധനവുണ്ടാകും. ഇത് സ്വകാര്യമേഖലയിലെ കമ്പനികളില്‍ നടക്കുന്നത് പോലെ തന്നെയായിരിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായം പറയുന്നു. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ 2016 ല്‍ നടപ്പിലാക്കി. കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള പുതിയ സമവാക്യം ഉപയോഗിച്ച്‌ എല്ലാ വര്‍ഷവും ഇവരുടെ ശമ്പളം നിശ്ചയിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ശമ്പള കമ്മീഷനില്‍ നിന്ന് വേറിട്ട് ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ഫോർമുല പരിഗണിക്കേണ്ട സമയമാണിതെന്ന് വൃത്തങ്ങള്‍ കരുതുന്നു. എല്ലാ വര്‍ഷവും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് ഒരു നല്ല ഓപ്ഷനാണ്. കേന്ദ്ര ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് അക്രോയിഡ് ഫോര്‍മുല പരിഗണിക്കാം. ഈ പുതിയ സമവാക്യം ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. നിലവില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഫിറ്റ്മെന്റ് ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ ആറു മാസത്തിലും ഈ ക്ഷാമബത്ത പരിഷ്‌കരിക്കുന്നു. എന്നാല്‍, അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനയുണ്ടായിട്ടില്ല.

എല്ലാ വിഭാഗം ജീവനക്കാര്‍ക്കും തുല്യ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ ഗ്രേഡ്-പേയ്ക്ക് അനുസരിച്ച്‌ എല്ലാവരുടെയും ശമ്പളത്തില്‍ വലിയ വ്യത്യാസമുണ്ട്. പക്ഷേ, പുതിയ സൂത്രവാക്യങ്ങള്‍ അവതരിപ്പിക്കുന്നതോടെ, ഈ വിടവ് നികത്താനും ശ്രമിക്കാം. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ 14 പേ ഗ്രേഡുകളാണുള്ളത്. എല്ലാ ശമ്പള-ഗ്രേഡിലും ജീവനക്കാരന്‍ മുതല്‍ ഉദ്യോഗസ്ഥന്‍ വരെ ഉള്‍പ്പെടുന്നു. പക്ഷേ, അവരുടെ ശമ്പളത്തില്‍ വലിയ വ്യത്യാസമുണ്ട്.

കേന്ദ്രജീവനക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പുതിയ ഫോര്‍മുലയുടെ നിര്‍ദ്ദേശം നല്ലതാണ്, പക്ഷേ അത്തരമൊരു ഫോര്‍മുല ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പുറപ്പെടുവിച്ച വേളയില്‍ തന്നെ ശമ്പള ഘടന പുതിയ സൂത്രവാക്യത്തിലേക്ക് മാറ്റണമെന്ന് ജസ്റ്റിസ് മാത്തൂര്‍ സൂചിപ്പിച്ചിരുന്നു.

ജീവിതച്ചെലവ് കണക്കിലെടുത്താണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ അപേക്ഷിച്ച്‌ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അക്രോയിഡ് ഫോര്‍മുല നല്‍കിയത് എഴുത്തുകാരനായ വാലസ് റുഡല്‍ അയ്ക്രോയിഡാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button