Latest NewsIndiaNews

മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ഒറ്റയടിക്ക് ശമ്പളം വര്‍ധിപ്പിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍

മന്ത്രിമാര്‍ക്കും മറ്റ് നിയമസഭാ അംഗങ്ങള്‍ക്കും 66.67 ശതമാനമാണ് ശമ്പള വര്‍ദ്ധനവ്

ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാള്‍  മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ഒറ്റയടിക്ക് ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. മന്ത്രിമാര്‍ക്കും മറ്റ് നിയമസഭാ അംഗങ്ങള്‍ക്കും 66.67 ശതമാനമാണ് ശമ്പള വര്‍ദ്ധനവ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളം 72,000 ആയിരുന്നു. ഇപ്പോള്‍ 1,70,000 രൂപയായാണ് ഉയര്‍ത്തിയത്. മറ്റ് അംഗങ്ങളുടെ പ്രതിമാസ വരുമാനം 54,000 രൂപയില്‍ നിന്ന് 90,000 രൂപയായിട്ടാണ് ഉയര്‍ത്തിയത്.

Read Also: ‘സായിപ്പിന്റെ ട്രസ്റ്റിന് ഇടക്കൊക്കെ ഒരു വെറൈറ്റി വേണം എന്ന് തോന്നുമ്പോൾ വിശ്വകർമ്മയെ ഒക്കെ പരിഗണിക്കും ’- പെരുമന

സര്‍ക്കാരിന്റെ നീതിന്യായ, നിയമനിര്‍മ്മാണകാര്യ വകുപ്പാണ് ശമ്പള പരിഷ്‌കരണ വിഞ്ജാപനം പുറത്തിറക്കിയത്. നിയമസഭാംഗങ്ങളുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 12,000 രൂപയില്‍ നിന്ന് 30,000 രൂപയായിട്ട് വര്‍ധിപ്പിച്ചു. ശമ്പള വര്‍ധനവ് 2023 ഫെബ്രുവരി 14 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

അതേസമയം, മദ്യനയം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഇപ്പോഴും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിലായതോടെ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും രാജി വെക്കുകയും ചെയ്തു. ഇതിനിടയിലാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button