![](/wp-content/uploads/2022/05/whatsapp-image-2022-05-27-at-1.36.28-pm.jpeg)
ഡ്രോൺ കമ്പനിയിലെ 60 ശതമാനം ഓഹരികൾ സ്വന്തമാക്കി രത്തൻ ഇന്ത്യ എന്റർപ്രൈസസ്. പ്രമുഖ ഡ്രോൺ കമ്പനിയായ ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റത്തിന്റെ 60 ശതമാനം ഓഹരിയാണ് രത്തൻ ഇന്ത്യ എന്റർപ്രൈസസ് സ്വന്തമാക്കിയത്.
റിപ്പോർട്ടുകൾ പ്രകാരം, എത്ര തുകയ്ക്കാണ് കമ്പനി ഓഹരികൾ സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, നിയോസ്കി ഇന്ത്യ ലിമിറ്റഡ് വഴിയാണ് ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റത്തിൽ നിക്ഷേപം നടത്തിയതെന്ന് രത്തൻ ഇന്ത്യ എന്റർപ്രൈസസ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
2016 ലാണ് ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റം സ്ഥാപിതമായത്. സിവിൽ, മിലിറ്ററി ഗ്രേഡ് ഡ്രോണുകൾ നിർമ്മിക്കാൻ ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റത്തിന് ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അംഗീകാരമുണ്ട്.
Post Your Comments