ശരീരത്തിന്റെ ഊർജം നിലനിർത്താൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ടത് അനിവാര്യമാണ്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ജീവിതശൈലി രോഗങ്ങൾ പിടിപെടാൻ കാരണമാകാറുണ്ട്. തിരക്കിനിടയിൽ എളുപ്പത്തിൽ പാകം ചെയ്യാൻ കഴിയുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
കലോറി കുറഞ്ഞതും ആരോഗ്യത്തിന് നല്ലതുമായ ഭക്ഷണമാണ് ഓട്സ്. തിളച്ച പാൽ ഓട്സിലേക്ക് ഒഴിച്ച് ആപ്പിൾ, സ്ട്രോബറി തുടങ്ങിയ പഴങ്ങൾ ചേർത്തതിനുശേഷം കഴിക്കാവുന്നതാണ്.
കലോറി കുറഞ്ഞ മറ്റൊരു ഭക്ഷണമാണ് ഓംലെറ്റ്. മുട്ടയുടെ വെള്ളയും തക്കാളിയും ക്യാപ്സിക്കവും ചേർത്ത് ഓംലെറ്റ് ഉണ്ടാക്കാവുന്നതാണ്.
Also Read: ‘തെളിവില്ല’: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ
എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന മറ്റൊരു ഭക്ഷണമാണ് ബദാം ഷെയ്ക്ക്. തലേദിവസം വെള്ളത്തിൽ ഇട്ട് കുതിർത്ത ബദാം, ചെറുപഴം, ഈന്തപ്പഴം എന്നിവ ചേർത്ത് ഷെയ്ക്ക് ആക്കിയിട്ട് കഴിക്കാവുന്നതാണ്.
Post Your Comments