തിരുവനന്തപുരം: വിവാദ പ്രസംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.സി ജോർജിന് ചികിത്സാ സൗകര്യം ഒരുക്കി ജയിൽ അധികൃതർ. രാത്രിയുറക്കത്തിന് ഓക്സിജൻ മാസ്ക് ജോർജിന് അനുവദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ജില്ലാ ജയിലിൽ നിന്ന് കൂടുതൽ സംവിധാനങ്ങളുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ് ഓക്സിജൻ മാസ്ക് അനുവദിച്ചത്. ആശുപത്രി ബെഡ്, ഫാൻ, ടേബിൾ, കസേര എന്നിവ മുറിയിലുണ്ട്. രാത്രി ഭക്ഷണം ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു. സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് ജോർജ്.
Read Also: ഞങ്ങളോട് ആജ്ഞാപിക്കേണ്ട കാര്യമില്ല : നിര്‍മ്മല സീതാരാമനെതിരെ തമിഴ്‌നാട് ധനമന്ത്രി
ആർ.ബാലകൃഷ്ണപിള്ള, മുൻ ഐ.ജി ലക്ഷ്മണ, എം.വി ജയരാജൻ എന്നിവർ കിടന്ന മുറിയിലാണ് പി.സി ജോർജ്. ആർ.പി 5636 എന്നതാണ് സെൻട്രൽ ജയിലിൽ ജോർജിന്റെ നമ്പർ. ജില്ലാ ജയിലിൽ എത്തിയ ജോർജിന് ജയിൽ ഭക്ഷണം നൽകി. ഇന്നലത്തെ മെനു അനുസരിച്ചുള്ള ഭക്ഷണമാണ് നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തൈര് എന്നിങ്ങനെയായിരുന്നു ഉച്ചഭക്ഷണം. ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Post Your Comments