Latest NewsNewsLife Style

ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട കൊണ്ടൊരു ചായ

 

ഇടവിട്ട് ഉണ്ടാകുന്ന ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട മികച്ചൊരു മരുന്നാണ്. രോ​ഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട ചായ കുടിക്കുന്നത് ​ഗുണം ചെയ്യും. ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ

വെള്ളം 2 ​​ഗ്ലാസ്
കറുവപ്പട്ട പൊടിച്ചത് 3 ടീസ്പൂണ്‍
തേന്‍ അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം, അൽപ്പ നേരം തണുക്കാനൊന്ന് വയ്ക്കുക. ശേഷം, അതിലേക്ക് തേന്‍ ചേര്‍ത്ത് കുടിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഈ ചായ കുടിക്കാവുന്നതാണ്. ഇത് ചൂടോടെയോ തണുത്തോ കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button