തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഇതുസംബന്ധിച്ചുള്ള ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ജയില്‍ മോചിതരാക്കാനുള്ളവരുടെ പട്ടികയില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തു.
അര്‍ഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കുകയോ അനര്‍ഹരായ ആരെയെങ്കിലും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞു. മോചിപ്പിക്കാനുള്ള തടവുകാരുടെ ആദ്യ പട്ടികയില്‍ 67 പേരായിരുന്നു. എന്നാല്‍, പിന്നീട് 67ല്‍ നിന്ന് 33 ആയി തടവുകാരുടെ എണ്ണം കുറയുകയായിരുന്നു.
ചന്ദ്രന്‍ എന്ന മണിച്ചന്റെ മോചന കാര്യത്തില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പേരറിവാളന്‍ കേസിലെ വിധി കണക്കിലെടുത്ത് വേണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കോടതി സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
Post Your Comments